പെരെഴുത്ത്
ഏതോ ഒരു ബെഞ്ചില്‍
ഏതോ ഒരു ബെഞ്ചില്‍
ഏതോ ഒരു ഡെസ്കില്‍
ഞാന്‍ നിന്റെ പേരെഴുതി വെച്ചിരുന്നു
ഏതു ക്ലാസിലെ ബെഞ്ചില്‍?
പ്രൈമറി?
ഹൈ സ്കൂള്‍?
കോളേജ്?
ഓര്‍മ്മ കിട്ടുന്നില്ലല്ലോ
വിരലുകളില്‍ തടയുന്നില്ലല്ലോ
എല്ലാ ക്ലാസിലും
നീയെന്റെ കൂടെ ഉണ്ടായിരുന്നുവല്ലോ
ആ മരബെഞ്ച് കിട്ടിയിട്ടു വേണം
വെട്ടിക്കീറി ഒരു ചിതയൊരുക്കാന്‍;
നിന്റെ പേരെഴുതി,പേരെഴുതി
മുന ചത്ത പേനകളെ
കൂട്ടിയിട്ട് ദഹിപ്പിക്കാന്‍