Monday, May 14, 2012

അഞ്ചു പ്രണയകവിതകള്‍-മോഹനകൃഷ്ണന്‍ കാലടി

പെരെഴുത്ത്

ഏതോ ഒരു ബെഞ്ചില്‍
ഏതോ ഒരു ഡെസ്കില്‍
ഞാന്‍ നിന്‍റെ പേരെഴുതി വെച്ചിരുന്നു 
ഏതു ക്ലാസിലെ ബെഞ്ചില്‍?
പ്രൈമറി?
ഹൈ സ്കൂള്‍?
കോളേജ്?
ഓര്‍മ്മ കിട്ടുന്നില്ലല്ലോ
വിരലുകളില്‍ തടയുന്നില്ലല്ലോ 
എല്ലാ ക്ലാസിലും 
നീയെന്‍റെ കൂടെ ഉണ്ടായിരുന്നുവല്ലോ 
ആ മരബെഞ്ച്‌ കിട്ടിയിട്ടു വേണം
വെട്ടിക്കീറി ഒരു ചിതയൊരുക്കാന്‍;
നിന്‍റെ പേരെഴുതി,പേരെഴുതി 
മുന ചത്ത പേനകളെ 
കൂട്ടിയിട്ട് ദഹിപ്പിക്കാന്‍