Tuesday, October 5, 2010

പ്രണയമേ

കോളേജുകളിലെ കാമ്പസുകളില്‍ കറങ്ങിത്തിരിയും പ്രണയമേ
പരെതാത്മവെന്നു കരുതി ചരമക്കുരിപ്പെഴുതുന്നുണ്ട്
പുത്തന്‍ തലമുറകള്‍
അതുകണ്ട് പൊട്ടിചിരിക്കുന്നുണ്ടാവും
ബസ്സ്റൊപ്പുകളിലെ ഐസ്ക്രീം പാര്‍ലറുകള്‍
മരിച്ചാലും മുക്തി നേടുന്നില്ലല്ലോ ചില അനാഥപ്രേതങ്ങള്‍
ആവാഹിച്ച് ഉച്ചാടനം ചെയ്യാന്‍ ഇല്ലല്ലോ
മഹാമന്ത്രവാദികള്‍
ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെ യുക്തിഹീനതകള്‍ക്ക്
കെടുത്തിക്കലയനാകിലല്ലോ നിരാശകാമുകന്മാരുടെ പ്രത്യാശകള്‍
കോളേജുകളിലെ കാമ്പസുകളില്‍
കറങ്ങിത്തിരിയും അനാഥ പ്രണയമേ
പ്രണയത്തോട് മാത്രം പ്രണയമുല്ലവരല്ലലോ
പുത്തന്‍ തലമുറകള്‍
അലമുറയിട്ടു കരയാനല്ലലോ പ്രണയപരാജയങ്ങള്‍



(എ സീ ശ്രീഹരി)