Saturday, November 20, 2010

കവിയെ പ്രണയിക്കരുത്‌.

കവിയെ ഒരിക്കലും പ്രണയിക്കരുതു,

നിന്റെ പ്രണയത്തെ

വാരികകള്‍ക്കയച്ചു കൊടുക്കും

നിന്റെ പ്രണയത്തെപ്പറ്റി

നിനക്കു മനസ്സിലാവാത്ത ഭാഷകളില്‍ എഴുതും.

നിന്റെ വികാരങ്ങളെ

ഉത്തരാധുനികതെയിലേക്കു മാറ്റിയവന്

‍ചായ കുടിക്കും.

ഒടുവില്‍ നീ തന്നെ അവനെന്നും

അവന്‍ തന്നെ നീയെന്നും പറഞ്ഞു

മറ്റാരെയെങ്കിലും പ്രണയിക്കും


(ഹാരിസ്‌ എടവണ്ണ)

3 comments:

  1. അതേതായാലും കൊള്ളാം...

    ReplyDelete
  2. സത്യത്തിന്റെ മുഖം ഭീകരംന്നെ ;)

    ReplyDelete