Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Friday, July 29, 2011

ജന്മത്തിന്‍റെ ഉപമകള്‍.

ഒറ്റയടിപ്പാതകളിലൂടെ
യാത്രകളെല്ലാം അസ്തമിക്കുന്നു.
വരണ്ടുണങ്ങാത്ത ഒറ്റക്കാറ്റും ഇനി വീശാനില്ല.
മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്
വെയിലുപൊള്ളുന്ന ഒരുച്ചയില്‍
നിഴലുമാത്രം കൂട്ടിനായ്
തിരിച്ചുപോകുന്നു ഞാന്‍.
ജന്മത്തിന്‍റെ കപ്പല്‍ച്ഛെദത്തിലെ
ഏകാന്തനാവികന്‍.
ഈ ഇടത്താവളത്തില്‍ എനിക്ക്
ഋതുക്കളുടെ ഉടയാടകള്‍ കിട്ടി.
കാണാത്ത ഭൂഖണ്ഡങ്ങള്‍ പോലെ
സ്വന്തം നെഞ്ചില്‍ നാം ഒളിച്ചിരിക്കുന്നു.
ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.
അനാഥജന്മത്തിന്‍റെ ഉപമകള്‍ എന്തെല്ലാം?
പൊക്കിള്‍കൊടികൊഴിഞ്ഞ ഒരു കുട്ടി.
കൂടില്ലാത്ത ഒരു പറവ.
ഒഴുക്കില്ലാത്ത ഒരു പുഴ.
പച്ചയൊഴിഞ്ഞ ഒരു വനം.
തടവുകാരന്‍ അകത്തും പുറത്തും
ഓര്‍മ്മകളുടെ ഇരയാണ്.
കാടെരിയുന്നതും കനവുരുകുന്നതും
ഒരേ ഗന്ധത്തിലാണ്.
കാറ്റും മഴയും കടലിലെന്നപോലെ
കരുണയും കലാപവും ഒരേ മനസ്സില്‍.
രാപ്പകലുകള്‍ പോലെ
പ്രണയവും പ്രളയവും.
സായംസന്ധ്യപോലെ
ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം.
പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.
കൂട്ടരേ,
നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട്‌ ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.

(എന്‍ ബി സുരേഷ്)

Wednesday, November 17, 2010

പ്രണയം

യാത്രയില്‍ ഞാനറിയാതെ

വഴയില്‍ വീണുപോയ പ്രണയം

തിരഞ്ഞു ഹൃദയത്തിന്റെ

എല്ലാ കള്ളറകളിലും, എവിടെയുമില്ല!

മനസ്സിന്റെ ആള്‍സഞ്ചാരമില്ലാത്ത

ഏതോ ഇടവഴിയില്‍, അല്ല

നിരത്തില്‍ വീണു പോയ ഏതോ തുകല്‍ സഞ്ചി പോലെ

ആദ്യം വഴിപോക്കരുടെ പദലാളനങ്ങളേറ്റും,

പിന്നെ വണ്ടിച്ചക്രങ്ങളില്‍ ഞെരിഞ്ഞും

വൈകി വന്ന തുലാമഴ നനഞ്ഞും

ദൃഢത തേഞ്ഞ് തുന്നലും വള്ളിയുമറ്റ്

ചീഞ്ഞു തുടങ്ങിയപ്പോള്‍

ഒരുണങ്ങിയ കമ്പാല്‍ എടുത്തെറിയപ്പെട്ട

എന്റെ പ്രണയം...

പതുക്കെ ഹൃദയം ചുമലില്‍ കൈ വച്ച് ചോദിച്ചു

നീ തോറ്റ് മടങ്ങിയ കളത്തില്‍ തന്നെ

നിന്റെ ഉടവാളടിയറ വച്ചതെന്തിന്



-രമേഷ്. സി. കെ


Thursday, November 11, 2010

അന്നാ ആക്‌മതോവ

ആഘോഷമാക്കി നാം
നടക്കാതെപോയ സമാഗമങ്ങൾ,
പറയാതെവിട്ട വിശേഷങ്ങൾ,
ശബ്ദമില്ലാത്ത വാക്കുകൾ.
എവിടെത്തങ്ങണമെന്നറിയാതെ പരുങ്ങുന്നു
തമ്മിലിടയാത്ത നോട്ടങ്ങൾ.
തടവില്ലാതിനിയൊഴുകാമെന്നു
കണ്ണീരിനു മാത്രമാഹ്ളാദം.
മോസ്ക്കോവിലൊരിടത്തൊരു
കാട്ടുപനിനീർപ്പൂപ്പൊന്ത-
അതിനുമുണ്ടൊരു ഭാഗമെടുക്കാൻ...
ഇതിനൊക്കെപ്പിന്നെ നാം പേരുമിടും,
‘അനശ്വരപ്രണയ’മെന്നും.

ആഴ്ചകളല്ല, മാസങ്ങളല്ല,
വർഷങ്ങളെടുത്തു നാം പിരിയാൻ.
ഇന്നൊടുവിലിതാ, നമ്മുടെ കവിളുരുമ്മുന്നു
സ്വാതന്ത്ര്യത്തിന്റെ ഇളംതെന്നൽ.
നരച്ചതാണു നാമണിഞ്ഞ
പുഷ്പകിരീടങ്ങൾക്കു നിറവും.

ഇനിമേലില്ല ഒറ്റുകൾ, ചതികൾ,
രാത്രി മുഴുവൻ നീ കേട്ടുകിടക്കുകയും വേണ്ട
എന്റെ ഭാഗം ശരിയെന്നു സമർത്ഥിക്കുന്ന
യുക്തികളുടെ നിലയ്ക്കാത്ത പ്രവാഹവും

(പരിഭാഷ ബ്ലോഗ്‌)

അന്നാ ആക്‌മതോവ

എനിക്കു നിശ്ചയമത്രമേൽ
വരാനല്ലവനെന്നാലും
സന്ധ്യയ്ക്കു ചീവീടു കരയുമ്പോൾ
വാതിലെത്തി നില്ക്കുന്നു ഞാൻ
നിറം കെട്ടു വാടുന്നു പൂക്കൾ-
വരാത്തൊരാൾക്കു വേണ്ടി ഞാൻ
കാത്തിരുന്ന കഥയിങ്ങനെ,
തോരാതെ, തോരാതെ
മഴ നിന്നു പെയ്തതുമിങ്ങനെ

എന്റെയുടലിനു ശരല്ക്കാലം
അവന്റെ തണുത്ത ഹൃദയം-
പഴുക്കിലകൾ കൊഴിയുമ്പോലെ
ദുഃഖിച്ചുവീഴുന്നു വാക്കുകൾ

വിസ്മൃതിയുടെ പൂവിറുക്കാമെ-
ന്നോർത്തതേയുള്ളു ഞാൻ;
അവന്റെ ഹൃദയത്തിലതു
വളരുന്നതു കണ്ടു ഞാൻ

അവനെയോർത്തുകൊണ്ടുറങ്ങുമ്പോഴോ
സ്വപ്നത്തിലവൻ വന്നു?
കാണുന്നതു സ്വപ്നമെന്നറിഞ്ഞിരുന്നെങ്കിൽ
ഉണരുമായിരുന്നില്ല ഞാൻ

ശരല്ക്കാലരാത്രി ദീർഘമെന്നു പറയുന്നതു വെറുതെ.
അന്യോന്യം നോക്കിയിരിക്കുകയല്ലാ-
തൊന്നും ചെയ്തില്ല നാമിതേവരെ.
എന്നിട്ടുമിതാ, പുലരിയെത്തി

അതിരില്ലാത്ത പ്രണയത്തിനടിമപ്പെട്ട ഞാൻ
അവനെത്തേടിയിറങ്ങണം;
സ്വപ്നത്തിൽ വഴിനടക്കുന്നതു
വിലക്കിയിട്ടില്ലല്ലോ ലോകമിതേവരെ

കതിരിട്ട പാടത്തു ശീതക്കാറ്റിന്റെ താണ്ഡവം-
എനിക്കു പേടിയാവുന്നു,
ഒരു കതിരു ശേഷിക്കുമോ
എനിക്കു കൊയ്തെടുക്കാൻ

എത്രയോർമ്മകളുണ്ടായിരിക്കണമാ
പൈൻമരത്തിനും?
ആയിരമാണ്ടു കഴിഞ്ഞിട്ടും, നോക്കൂ,
അതിന്റെ ചില്ലകൾ ചായുന്നതു മണ്ണിലേക്ക്

എന്റെ ഹൃദയത്തിലൊഴുകിനടക്കുന്നു
പ്രണയഭംഗത്തിന്റെ കൊതുമ്പുവള്ളം.
ഞാനതിൽ കേറിയിരുന്നിട്ടേയുള്ളു,
തൂവാനമടിച്ചാകെക്കുളിച്ചുപോയ് ഞാൻ

റില്‍ക്കെ

എന്റെ കണ്ണുകളൂതിക്കെടുത്തുക,
എന്നാലുമെനിയ്ക്കു കാണാം നിന്നെ;
എന്റെ കാതുകൾ കൊട്ടിയടയ്ക്കുക,
എന്നാലുമെനിയ്ക്കു കേൾക്കാം നിന്നെ;
എനിയ്ക്കു വേണ്ട കാലടികൾ
നിന്നിലേക്കു നടന്നെത്താൻ;
ഈ നാവിന്റെ തുണ വേണ്ട
എനിക്കു നിന്നെ ജപിച്ചുവരുത്താൻ;
എന്റെ കൈകൾ തല്ലിയൊടിയ്ക്കുക,
എന്റെ ഹൃദയം നിന്നെയെത്തിപ്പിടിയ്ക്കും;
എന്റെ ഹൃദയം സ്തംഭിപ്പിക്കുക,
എന്റെ ശിരസ്സു സ്പന്ദിക്കും പിന്നെ;
എന്റെ ശിരസ്സിനും നീ തീയിട്ടാലോ,
ചോരയിൽ നിന്നെയും കൊണ്ടു പായും ഞാൻ

നെരൂദ

നമ്മുടെ പ്രണയമൊരു മഹോത്സവമാകുമെന്നു
നാം കരുതി,
അറിയാത്ത മലകളിൽ
പുതിയ പരിമളങ്ങൾ നാം കൊളുത്തുമെന്നും,

നമ്മുടെ വിളർത്ത മുഖങ്ങളുടെ രഹസ്യം
നാം മൂടിവയ്ക്കുമെന്നും;
പൊൻനിറമായ മുന്തിരിച്ചാറുകളുടെ പതയുന്ന പളുങ്കുചിരികൾ
മാറ്റൊലിയ്ക്കുന്ന ജീവിതമദിരോത്സവത്തിൽ
നമ്മുടെ പാത്രങ്ങൾ നിറഞ്ഞതേയില്ലല്ലോ.

ആളൊഴിഞ്ഞ ഉദ്യാനത്തിലെ ചില്ലകൾക്കിടയിൽ മറഞ്ഞിരുന്ന്
പരിഹാസത്തിന്റെ ചൂളം കുത്തുകയാണൊരു കിളി...
ഒരു സ്വപ്നത്തിന്റെ നിഴൽ
നമ്മുടെ പാത്രത്തിലേക്കു നാം പിഴിഞ്ഞൊഴിക്കുന്നു...

നമ്മുടെ ഉടലിലെ മണ്ണറിയുന്നുമുണ്ട്
ഉദ്യാനത്തിലെ ഈർപ്പം, ഒരു തലോടൽ പോലെ

(പരിഭാഷ ബ്ലോഗ്‌)

Tuesday, August 3, 2010

കാലാപാനി

പള്ളിത്തേരുണ്ടോ...

രേണുക

രേണുകേ നീ രാഗ രേണുക്കിനാവിന്റെ നീലക്കടമ്പിന്‍ പരാഗരേണു

പിരിയുംബോഴേതോ നനഞ്ഞ കൊമ്പില്‍ നിന്ന്
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍
രേണുകേ നാം രണ്ടു മേഘ ശകലങ്ങലായ് അകലേയ്ക്ക് മറയുന്ന ക്ഷണഭംങ്ങികള്‍

മഴവില്ല് താഴെ വീണുടയുന്ന മാനത്തു
വിരഹമേഖ ശ്യാമ ഘനഭംഗികള്‍
പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌
ഒഴുകി അകലന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഖശിലപോലെ നീ
വറ്റിവറുതിയായ് ജീര്‍ണമായ് മൃതമായ് ഞാന്‍
ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം
എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം
നാളെ പ്രതീക്ഷതന്‍ കുന്കുമപ്പൂവായ് നാം
കടം കൊള്ളുന്നതിത്രമാത്രം
രേണുകേ ...നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങള്‍ ഇല്ലാ കിനാവുകള്‍
പകലിന്റെ നിറമാണ് നമ്മളില്‍ ,നിനവും നിരാശയും
കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ വര്‍ണങ്ങള്‍
വറ്റുന്ന കണ്ണുമായി.
നിറയുന്നു നീ എന്നില്‍ നിന്റെ കണ്‍ മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ
ഭ്രമമാണ്‌ പ്രണയം.....വെറും ഭ്രമം...
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൗഥം
എപ്പൊഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങലറിയാതെ നഷ്ടപ്പെടുന്നു നാം
സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകാന്തകാരം കനക്കുന്ന രാവതില്‍
മുന്‍പില്‍ രൂപങ്ങളില്ലാ കണങ്ങളായി നമ്മള്‍ നിന്നു
നിശബ്ദ ശബ്ദങ്ങളായി
പകല് വറ്റക്കടന്നു പോയ്‌ കാലവും
പ്രണയം ഊറ്റി ചിരിപ്പു രൌദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്ന്നിയോ
പ്രണയം അരുതെന്നുരഞാതായ് തോന്നിയോ
ദുരിത മോഹങ്ങള്‍ക്ക് മുകളില്‍ നിന്നൊറ്റയ്ക്ക്
ചിതറി വീഴുന്നതിന്‍ മുന്പല്പ മാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപ്പൂ
നനച്ചുവോ രേണുകേ..
(മുരുകന്‍ കാട്ടാക്കട )