പ്രത്യേകിച്ചും നിന്നെ ചുറ്റിപ്പറ്റി ,വരും കാലത്തെക്കുറിച്ചുള്ള അമൂര്‍ത്തവും അവ്യക്തവുമായ വെളിപാടുകള്‍.സമീപ ഭാവിയെ പറ്റിയുള്ള അസ്വസ്ഥതകള്‍ .നിന്‍റെ സാമീപ്യത്തിനു വേണ്ടിയുള്ള ആകാംഷ .ചിലപ്പോള്‍ തോന്നും അവിടെ പറന്നെത്തി നിന്നോട് സംസാരിക്കണമെന്ന് ; എന്‍റെ വീട്ടില്‍ നിന്നെ എത്തിക്കാനുള്ള എന്‍റെ ആകാംഷയുടെ പ്രതികരണം എനിയ്ക്ക് സ്പര്ശിച്ചറിയണം .നനുത്ത ,സുഖദമായ നിമിഷങ്ങള്‍ എനിയ്ക്കറിയണം.എന്‍റെ ദുഖങ്ങളുടെ ചുമടും യാതര്‍ത്യങ്ങളുടെ സ്വപ്നങ്ങളും നിന്നെ ഏല്പിക്കണം .നിന്‍റെ ത്വക്കിന്റെ സംഗീതം എനിയ്ക്ക് ചെവിയോര്‍ക്കണം.
എന്‍റെ മനസ്സ് മുഴുവന്‍ നീയാണ്
നീ എന്‍റെ വീടും വിധിയുമാണല്ലോ.
ജോണ്‍ എബ്രഹാം
No comments:
Post a Comment